സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കരിയറിൽ 500 ഗോൾ ക്ലബ്ബിൽ. അമേരിക്കൻ മേജർ ലീഗിൽ ലോസ് ആഞ്ചലസ് ഗാലക്സിക്കായി 43-ാം മിനിറ്റിൽ ഗോൾ നേടിയതോടെയാണ് ഇബ്ര സീനിയർ ക്ലബ്-രാജ്യാന്തര കരിയറിൽ 500 ഗോൾ പൂർത്തിയാക്കിയത്. ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസിയും യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് നിലവിൽ കളിക്കുന്ന താരങ്ങളിൽ 500 കരിയർ ഗോൾ നേട്ടം പൂർത്തിയാക്കിയിട്ടുള്ളൂ. ഇവർക്കൊപ്പമെത്തിയിരിക്കുകയാണ് സ്വീഡിഷ് സ്ട്രൈക്കറും.
ഇബ്രാഹിമോവിച്ച് ഗോൾ നേടിയെങ്കിലും മത്സരത്തിൽ ലോസ് ആഞ്ചലസ് ഗാലക്സി 3-5ന് ടൊറൊന്റോ എഫ്സിയോട് പരാജയപ്പെട്ടു. ഗാലക്സിക്കായി 18 മത്സരങ്ങൾ കളിച്ച ഇബ്രാഹിമോവിച്ചിന്റെ 17-ാമത് ഗോളായിരുന്നു. മുപ്പത്താറുകാരനായ ഇബ്ര 747 ക്ലബ് മത്സരങ്ങളിൽനിന്നായി 438 ഉം 114 രാജ്യാന്തര മത്സരങ്ങളിൽനിന്ന് 62ഉം ഗോൾ സ്വന്തമാക്കി.