പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ പാരി സാൻ ഷെർമയ്നു തുടർച്ചയായ അഞ്ചാം ജയം. സാൻ എറ്റിനെയ്ക്കെതിരേയുള്ള മത്സരത്തിൽ പിഎസ്ജിക്കുവേണ്ടി കൗമാര വിംഗർ മൂസ ഡയബി (86-ാം മിനിറ്റ്) തന്റെ ആദ്യ ഗോൾ നേടി. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിനായിരുന്നു നിലവിലെ ചാന്പ്യന്മാരുടെ ജയം.
ജൂലിയൻ ഡ്രാക്സ്ലർ(22-ാം മിനിറ്റ്), എഡിൻസണ്‍ കവാനി (51-ാം മിനിറ്റ്), എയ്ഞ്ചൽ ഡി മരിയ ( 76-ാം മിനിറ്റ്) എന്നിവരും പിഎസ്ജിക്കായി ഗോൾ നേടി. വിശ്രമം അനുവദിച്ചതിനെത്തുടർന്ന് നെയ്മർ കളിച്ചിരുന്നില്ല. സസ്പെൻഷനെത്തുടർന്ന് കൈലിയൻ എംബാപ്പെയുമില്ലായിരുന്നു. ലീഗിലെ അഞ്ചു കളിയും ജയിച്ച പിഎസ്ജിക്ക് 15 പോയിന്റാണുള്ളത്.