ഉലൻ ബാറ്റർ (മംഗോളിയ): 2019 എഎഫ്സി അണ്ടർ 16 വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ യോഗ്യത മത്സരത്തിൽ ഇന്ത്യക്കു ജയം. ഗ്രൂപ്പ് ബിയിൽ ഇന്ത്യ ആദ്യ മത്സരത്തിൽ ഹോങ്കോംഗിനെ 6-1ന് പരാജയപ്പെടുത്തി. ലിൻഡ കോമിന്റെ ഹാട്രിക്കിനു പുറമെ ക്യാപ്റ്റൻ ഷിൽകി ദേവിയുടെ ഇരട്ട ഗോളും സുനിത മുണ്ടയുടെ ഗോളും ചേർന്നപ്പോൾ ഇന്ത്യ വൻ ജയം സ്വന്തമാക്കി.
23-ാം മിനിറ്റിൽ മുണ്ടയാണ് ഇന്ത്യയുടെ ഗോളടിക്കു തുടക്കമിട്ടത്. 41, 73, 90+1 മിനിറ്റുകളിലായിരുന്നു കോമിന്റെ ഗോളുകൾ. 35, 50 മിനിറ്റുകളിൽ ദേവിയും വലകുലുക്കി. 86-ാം മിനിറ്റിൽ ലിംബു സ്നെഹ ഹോങ്കോംഗിന്റെ ആശ്വാസ ഗോൾ നേടി.19ന് നടക്കുന്ന അടുത്ത മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ മാസം നടന്ന സാഫ് അണ്ടർ 15 ചാന്പ്യൻഷിപ്പ് നേടിയതും ഇന്ത്യയുടെ ഈ മിടുക്കികൾ ആയിരുന്നു.