കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റർ x, xi ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അണ്ടർ 17, 19 ബാസ്കറ്റ്ബോൾ ഫൈനൽ ഇന്ന്. കൊച്ചി എളമകര ഭവൻസ് ബാസ്കറ്റ്ബോൾ കോർട്ടിലാണ് ഫൈനലുകൾ. ഓരോ വിഭാഗത്തിലെയും ജേതാക്കൾ ദേശീയ പോരാട്ടത്തിനു യോഗ്യത നേടും. 18 മുതൽ 23വരെ ആഗ്രയിലാണ് ഓൾ ഇന്ത്യ സിബിഎസ്ഇ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്. ക്ലസ്റ്റർ x പെണ്‍കുട്ടികളുടെ കിരീടം ഐഇഎസ് പബ്ലിക് സ്കൂൾ ചിറ്റിലപ്പള്ളി സ്വന്തമാക്കി.