ഗോള്‍: ആവേശകരമായ മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ പരമ്പര നേടി. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഒരു മത്സരം കൂടി ബാക്കിയിരിക്കേയാണ് 2-0ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതോടെ ഐസിസി വിമന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടു പോയിന്റ് കൂടി നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 219ന് എല്ലാവരും പുറത്തായി. യുവ വിക്കറ്റ്കീപ്പര്‍ ടാനിയ ഭാട്യയുടെ 66 പന്തില്‍ 68 റണ്‍സ് പ്രകടനമാണ് ഇന്ത്യക്കു പൊരുതാനുള്ള സ്കോര്‍ നല്‍കിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 48.1 ഓവറില്‍ 212ന് എല്ലാവരും പുറത്തായി. മാന്‍സി ജോഷി മൂന്നും രാജേശ്വരി ഗെയ്ക്വാദ് രണ്ടു വിക്കറ്റും വീഴ്ത്തി.
ക്യാപ്റ്റന്‍ മിതാലി രാജിന്റെ ഇഴഞ്ഞുനീങ്ങിയ ബാറ്റിംഗ് ഇന്ത്യയെ മികച്ച സ്കോര്‍ നേടുന്നതില്‍നിന്നു തടഞ്ഞു. 121 പന്തില്‍ നാലു ഫോര്‍ പായിച്ച നായിക 52 റണ്‍സാണ് നേടിയത്. എന്നാല്‍, യുവതാരങ്ങളായ ടാനിയയും ദയാലന്‍ ഹമലതയും (31 പന്തില്‍ 35) ചേര്‍ന്നാണ് ഇന്ത്യയെ പൊരുതാനുള്ള നിലയിലെത്തിച്ചത്.