ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ രണ്ടാം റൗണ്ടില്‍. ശ്രീകാന്തും പ്രണോയും അനായാസ ജയ സ്വന്തമാക്കിയപ്പോള്‍ സിന്ധുവിന് വിജയം നേടാന്‍ ശക്തമായി പൊരുതേണ്ടിവന്നു. 53 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറി ഭീഷണിയില്‍നിന്നു സിന്ധു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഇന്ത്യന്‍ താരം 21-17, 7-21, 21-13നാണ് ജപ്പാന്റെ സയാകാ തകാഹാഷിയെ തോല്പിച്ചത്.
പുരുഷ സിംഗിള്‍സില്‍ പ്രണോയ് നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയെ 21-18, 21-17ന് തകര്‍ത്തു. ശ്രീകാന്ത് ചൈനയുടെ യുസിയാംഗ് ഹുവാങിനെ 21-13, 21-15ന് തോല്‍പ്പിച്ചു. എന്നാല്‍ ശക്തമായ പോരാട്ടം നടത്തിയ സമീര്‍ വര്‍മ പുറത്തായി.
പുരുഷ ഡബിള്‍സില്‍ മനു അത്രി-ബി. സുമിത് റെഡ്ഡി സഖ്യം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ മലേഷ്യയുടെ ഗോ വി ഷെം-ടാന്‍ വീ കിയോംഗ് സഖ്യത്തെ 15-21, 23-21, 21-19ന് തകര്‍ത്തു.
മിക്സഡ് ഡബിള്‍സില്‍ സാത്വിക്സായ് രാജ് രങ്കറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ചൈനയുടെ യില്‍യു വാംഗ്-ഡോംഗ്പിങ് ഹുവാംഗ് സഖ്യത്തോട് 21-13, 21-17നും പ്രണവ് ജെറി ചോപ്ര- സികി റെഡ്ഡി സഖ്യവും തോറ്റു.