തിരുവനന്തപുരം: ദേശീയ സീനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത്. പിരപ്പൻകോട് ഡോ. അംബേദ്കർ അക്വാട്ടിക് കോംപ്ലക്സിൽ 19 മുതൽ 23 വരെയാണ് ചാംപ്യൻഷിപ്പ്. നീന്തൽ, വാട്ടർപോളോ, ഡൈവിങ് ഇനങ്ങളിലാണ് മത്സരം. രാവിലെ 8.30 മുതൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും വാട്ടർപോളോയും നടക്കും.
ഉച്ചഴിഞ്ഞു മൂന്നു മുതൽ അഞ്ച് വരെ ഡൈവിംഗ് മത്സരങ്ങൾ നടക്കും. വൈകുന്നേരം ആറു മുതലാണ് നീന്തൽ മത്സരങ്ങളുടെ ഫൈനലുകൾ. ഇന്ത്യയുടെ രാജ്യാന്തര താരങ്ങൾ ഉൾപ്പടെ വിവിധ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങൾക്കു പുറമേ പോലിസ്, സർവീസസ്, റെയിൽവേ ടീമുകളിലായി 800 താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.