ഗാലെ: ഐസിസി വനിതാ ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് ജയം. ആതിഥേയരായ ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യൻ ജയം ഏകപക്ഷീയമായിരുന്നു. സ്കോർ: ശ്രീലങ്ക 35.1 ഓവറിൽ 98. ഇന്ത്യ 19.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 100.
ബൗളർമാരും അർധസെഞ്ചുറി നേടിയ സ്മൃതി മന്ദാനയുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. സ്മൃതി 76 പന്തിൽ 73 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. 24 റണ്‍സ് എടുത്ത പൂനം റൗത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇന്ത്യക്കായി ജുലൻ ഗോസാമി, പൂനം യാദവ് എന്നിവർ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീതവും മൻസി ജോഷി 16 റണ്‍സിന് മൂന്ന് വിക്കറ്റും സ്വന്തമാക്കി.