ലണ്ടൻ: വനിതാ ടെന്നീസ് സിംഗിൾസ് റാങ്കിംഗിൽ റൊമാനിയയുടെ സിമോണ ഹാലെപ്പ് ഒന്നാം സ്ഥാനത്ത് തുടരുന്നു. യുഎസ് ഓപ്പണിൽ ആദ്യ റൗണ്ടിൽത്തന്നെ ഹാലെപ്പ് പുറത്തായിരുന്നു. അതേസമയം, യുഎസ് ഓപ്പണ്‍ നേടിയ നവോമി ഒസാക്ക 12 സ്ഥാനങ്ങൾ മുന്നേറി ഏഴാം റാങ്കിലെത്തി.
ഡെന്മാർക്കിന്റെ കരോളിൻ വോസ്നിയാകി, ജർമനിയുടെ ആംഗലിക് കെർബർ എന്നിവരാണ് രണ്ടും മൂന്നും റാങ്കിൽ. യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയ സെറീന വില്യംസ് 16-ാം റാങ്കിലാണ്.
പുരുഷ സിംഗിൾസ് റാങ്കിൽ സ്പെയിനിന്റെ റാഫേൽ നദാൽ, സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടർന്നപ്പോൾ യുഎസ് ഓപ്പണ്‍ ജേതാവായ നൊവാക് ജോക്കോവിച്ച് മൂന്നാം സ്ഥാനത്ത് എത്തി. ഡെൽപോട്രൊ, സ്വെരേവ് എന്നിവർ ഓരോ സ്ഥാനം പിന്നോട്ടിറങ്ങി നാലും അഞ്ചും സ്ഥാനത്താണിപ്പോൾ.