മ്യൂണിക്: ജർമൻ കപ്പ് ഫുട്ബോളിൽ ബെൽജിയം താരം അക്സെൽ വിസെലിന്റെ ഗോളിൽ ഡോട്ട്മണ്ടിനു ജയം. ഇഞ്ചുറി ടൈമിന്റെ അവസാനം വിസെൽ നേടിയ ഗോളിൽ ഡോട്ട്മുണ്ട് 1-1 സമനിലയിൽ എത്തി. 77-ാം മിനിറ്റിൽ ഏണസ്റ്റിന്റെ ഗോളിൽ ഡോട്ട്മുണ്ട് ഗ്രേതർ ഫർത്തിനോട് 1-0നു പിന്നിലായിരുന്നു. വിസെലിന്റെ അരങ്ങേറ്റ ഗോളിൽ സമനിലയിലെത്തിയ ഡോട്ട്മുണ്ട് 120-ാം മിനിറ്റിൽ റൂസിലൂടെ ജയം സ്വന്തമാക്കി.