കോട്ടയം: കേരളത്തിൽ നടക്കേണ്ടിയിരുന്ന വേൾഡ് സ്നൂക്കർ ടൂർ മത്സരം മഹാപ്രളയത്തേത്തുടർന്ന് മാറ്റിവച്ചു. സെപ്റ്റംബർ 18 മുതൽ 22വരെയായിരുന്നു ഇന്ത്യൻ ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിൽ നൂറു കണക്കിന് ആളുകൾ മരിക്കുകയും പതിനായിരങ്ങൾക്ക് വീടുകൾ നഷ്ടമാകുകയും ചെയ്തിരുന്നു.