+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​ഗ്വെ​​യ്റോ​​യെ പ്ര​​ശം​​സി​​ച്ച് പെപ്

ക​​രി​​യ​​റി​​ൽ ത​​ന്‍റെ 13ാം ഹാ​​ട്രി​​ക്ക് നേ​​ടി​​യ സെ​​ർ​​ജ്യോ അ​​ഗ്വെ​​യ്റോ​​യെ അ​​ക​​മ​​ഴി​​ഞ്ഞ് പ്ര​​ശം​​സി​​ച്ച് പ​​രി​​ശീ​​ല​​ക​​ൻ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള. അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ഹാ​​
അ​​ഗ്വെ​​യ്റോ​​യെ പ്ര​​ശം​​സി​​ച്ച് പെപ്
ക​​രി​​യ​​റി​​ൽ ത​​ന്‍റെ 13-ാം ഹാ​​ട്രി​​ക്ക് നേ​​ടി​​യ സെ​​ർ​​ജ്യോ അ​​ഗ്വെ​​യ്റോ​​യെ അ​​ക​​മ​​ഴി​​ഞ്ഞ് പ്ര​​ശം​​സി​​ച്ച് പ​​രി​​ശീ​​ല​​ക​​ൻ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള. അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ഹാ​​ട്രി​​ക് നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ സി​​റ്റി 6-1ന് ​​ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​നെ കീ​​ഴ​​ട​​ക്കി. സി​​റ്റി​​ക്കാ​​യി അ​​ഗ്വെ​​യ്റോ​​യു​​ടെ ഒ​​ന്പ​​താം ഹാ​​ട്രി​​ക്കാ​​യി​​രു​​ന്നു. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഒ​​രു ടീ​​മി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം ഹാ​​ട്രി​​ക്ക് നേ​​ടി​​യ റി​​ക്കാ​​ർ​​ഡി​​ൽ ഇ​​തോ​​ടെ മു​​ൻ താ​​രം റൊ​​ബീ ഫ്ള​​വ​​റി​​നൊ​​പ്പ​​മെ​​ത്തി അ​​ഗ്വെ​​യ്റോ. അ​​ർ​​ജന്‍റൈൻ താ​​ര​​ത്തി​​നു മു​​ന്നി​​ൽ ഇ​​നി​​യു​​ള്ള​​ത് 11 ഹാ​​ട്രി​​ക്ക് നേ​​ടി​​യ ഇം​ഗ്ലീ​ഷ് മു​​ൻ ക്യാ​​പ്റ്റ​​ൻ അ​​ല​​ൻ ഷി​​യ​​ിറാ​​ണ്.

സി​​റ്റി​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ മു​​ത​​ൽ അ​​ഗ്വെ​​യ്റോ​​യെ കാ​​ണു​​ക​​യാ​​ണ്. ക​​ള​​ത്തി​​ലും ക​​ള​​ത്തി​​നു പു​​റ​​ത്തും അ​​ഗ്വെ​​യ്റോ അ​​ത്ഭു​​ത പ്ര​​തി​​ഭാ​​സ​​മാ​​ണ് - ഗ്വാ​​ർ​​ഡി​​യോ​​ള പ​​റ​​ഞ്ഞു. 25, 35, 75 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു അ​​ഗ്വെ​​യ്റോ​​യു​​ടെ ഗോ​​ളു​​ക​​ൾ. സി​​ൽ​​വ (48-ാം മി​​നി​​റ്റ്), കോ​​ങ്കോ​​ളോ (84- സെ​​ൽ​​ഫ്) എ​​ന്നി​​വ​​രും ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​ന്‍റെ വ​​ല കു​​ലു​​ക്കി. സ്റ്റാ​​ൻ​​കോ​​വി​​ക് (43-ാം മി​​നി​​റ്റ്) ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​നാ​​യി ല​​ക്ഷ്യം നേ​​ടി. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഗ്വാ​​ർ​​ഡി​​യോ​​ള​​യ്ക്കു കീ​​ഴി​​ൽ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ സി​​റ്റി ഇ​​തോ​​ടെ 39 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 104 ഗോ​​ളു​​ക​​ൾ നേ​​ടി.