ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് എക്കാലവും ഓര്‍മയില്‍ നില്ക്കുന്ന സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതാണ്. ഏഷ്യന്‍ ഗെയിംസിന് ആദ്യം വേദിയായത് ഇന്ത്യയുടെ തലസ്ഥാനം ന്യൂഡല്‍ഹിയായിരുന്നു. രണ്ടു തവണ ഇന്ത്യ വേദിയായിട്ടുണ്ട്. ഗെയിംസില്‍ ഇന്ത്യയുടെ പ്രധാന പത്ത് മുഹൂര്‍ത്തങ്ങള്‍.
ഉദ്ഘാടന വേദി ഇന്ത്യയില്‍
1951ല്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന വേദി ഇന്ത്യയുടെ തലസ്ഥാനം ന്യൂഡല്‍ഹിയായിരുന്നു. ഇന്ത്യയുടെ മുന്‍ രാഷ് ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ദ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 11 വിവിധ ദേശീയ ഒളിമ്പിക് കമ്മിറ്റികളില്‍നിന്ന് അന്ന് ആകെ 489 അത്ലറ്റുകള് 12 കായിക ഇനങ്ങളിലായി മത്സരിച്ചു.
ഇന്ത്യയുടെ ആദ്യ സ്വര്‍ണം
ഏഷ്യാഡില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിക്കൊണ്ട് സച്ചിന് നാഗ് ചരിത്രം രചിച്ചു. 1951 ഗെയിംസിന്റെ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലായിരുന്നു നാഗിന്റെ സ്വര്‍ണം. ഈ നേട്ടത്തെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രശംസകൊണ്ടു മൂടി. ഈ ഗെയിംസില്തന്നെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈലിലും 3-100 മീറ്റര്‍ മെഡ്ലെയിലും വെങ്കലവും നേടി.
ഫുട്ബോള്‍ സ്വര്‍ണങ്ങള്‍ 1951 ലും 1962ലും
ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലം. 1951ലെ ഗെയിംസില്‍ നെഹ്റുവിന്റെ മുന്നില്‍ നടന്ന ഫൈനലില്‍ ഇന്ത്യ 1-0ന് ഇറാനെ തോല്‍പ്പിച്ചു. ഇതിനുശേഷം 1962ലെ ജക്കാര്‍ത്ത ഗെയിംസില്‍ കൊറിയയെ 2-1ന് തോല്‍പ്പിച്ച ഇന്ത്യ രണ്ടാം സ്വര്‍ണം നേടി.
മില്‍ഖാ സിംഗിനു സ്വര്‍ണം
ട്രാക്കില്‍ ഇന്ത്യ തിളങ്ങിയ കാലം. ഇതില്‍ പറക്കും സിംഗ് എന്നറിയപ്പെടുന്ന മില്‍ഖ സിംഗിന്റെ പങ്ക് വലുതായിരുന്നു. 1958 ലെ ടോക്കിയോ ഗെയിംസില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ രണ്ടു സ്വര്‍ണമാണ് മില്‍ഖ നേടിയത്. ഏഷ്യയിലെ വേഗമേറിയ മനുഷ്യന് താനെന്ന് മില്‍ഖ പ്രഖ്യാപിച്ചു. സൈന്യത്തില്‍ ശിപായിയില്നിന്ന് ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എന്ന റാങ്കിലെത്തി.
പുതിയ ഡല്‍ഹി
1982ലെ ഏഷ്യന്‍ ഗെയിംസിനു ന്യൂഡല്‍ഹി വേദിയായതോടെ ബാങ്കോക്കിനുശേഷം ഗെയിംസ് രണ്ടു തവണ നടക്കുന്ന വേദിയാകുന്ന നഗരമായി.
ന്യൂഡല്‍ഹി എന്ന നഗരം തന്നെ വളര്‍ന്നു. പുതിയ റോഡുകള്‍, ഫ്ളൈഓവറുകള്‍, പഴയ റോഡുകള്‍ക്ക് വീതി കൂടി, പുതിയ ബസുകള്‍, ഫോണ്‍ ലൈനലുകളും വളര്‍ന്നു ഇങ്ങനെയെല്ലാം മാറ്റങ്ങളുണ്ടായി. ഗെയിംസ് നടന്ന ജവര്‍ഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 60,000 പേരെ ഉള്‍ക്കൊള്ളുന്ന വലിയ സ്റ്റേഡിയം നിര്‍മിക്കപ്പെട്ടു.
ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ നടത്തിയ ആദ്യ ഏഷ്യന്‍ ഗെയിംസായിരുന്നു. ഈ ഗെയിംസിലായിരുന്നു ആദ്യമായി ഭാഗ്യ ചിഹ്നം അവതരിപ്പിക്കപ്പെട്ടത്. അപ്പു എന്ന ആന ആയിരുന്നു ഭാഗ്യ ചിഹ്നം.
സീയൂളില്‍ ഉഷയുടെ കുതിപ്പ്
1986 സീയുള്‍ ഗെയിംസില്‍ ഇതിഹാസ അത്ലറ്റ് പി.ടി. ഉഷ നാലു സ്വര്‍ണവും ഒരു വെള്ളിയും നേടി. 1982 ഗെയിംസില്‍ രണ്ടു വെള്ളി നേടിയ ഉഷയുടെ തിരിച്ചുവരവായിരുന്നു സിയൂള്‍ ഗെയിംസില്‍.
200, 400, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4-400 മീറ്റര്‍ റിലേ എന്നി ഇനങ്ങളില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 100 മീറ്ററില്‍ വെള്ളിയായിരുന്നു.