പാരീസ്: അണ്ടര്‍ 20 വനിത ലോകകപ്പില്‍ സ്പെയിന്, ജപ്പാന്, ജര്‍മനി, നൈജീരിയ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഘട്ടത്തെ അവസാന മത്സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍ സ്പെയിന്-യുഎസ്എ മത്സരം 2-2ന് സമനിലയാപ്പോള് ജപ്പാന് 6-0ന് പരാഗ്വെയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ജര്‍മനി 3-2ന് ഹെയ്തിയെ തോല്‍പ്പിച്ചപ്പോള്‍ ചൈന-നൈജീരിയ മത്സരം സമന ിലയായി.
ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളടിച്ചു മുന്നില്‍നിന്ന സ്പെയിനെ കളിയുടെ അവസാന മിനിറ്റുകളില്‍ രണ്ടു ഗോളടിച്ച് യുഎസ്എ ഞെട്ടിച്ചു. 7-ാം മിനിറ്റില്‍ പാട്രിസിയ ഗ്വിജാരോയും 42-ാം മിനിറ്റില്‍ ലൂസിയ ഗാര്‍സിയയും സ്പെയിനുവേണ്ടി ഗോള്‍ നേടി. ജയം ഉറപ്പിച്ചു നീങ്ങിയ സ്പെയിന്റെ വല 83-ാം മിനിറ്റില്‍ സോഫിയ സ്മിത്ത് കുലുക്കി. നാലു മിനിറ്റിനുശേഷം സാവന്ന ഡെമെലോയിലൂടെ യുഎസ്എ രണ്ടാം ഗോളും നേടി. അവസാന മിനിറ്റുകളില്‍ മികച്ച പ്രതിരോധം കാഴ്ചവച്ച് സ്പെയിന് സമനിലയുമായി രക്ഷപ്പെട്ടു.
രണ്ട് ഹാട്രിക്ക് പിറന്ന മത്സരത്തില്‍ പരാഗ്വെന്‍ വല നിറച്ചാണ് ജപ്പാന് ക്വാര്‍ട്ടറിലെത്തിയത്. 5, 18, 61 മിനിറ്റുകളില്‍ സവോരി തകാറഡയും 44, 45+3, 60 മിനിറ്റുകളില്‍ റികോ ഉയേകിയും ഗോള്‍ നേടി.
ഗ്രൂപ്പ് ഡിയില്‍ കരുത്തരായ ജര്‍മനിയെ പുതുമുഖങ്ങളായ ഹെയ്തി വിറപ്പിച്ചു. ലോറ ഫ്രീഗാംഗ് (18-ാം മിനിറ്റ്), ക്രിസ്റ്റ്യന്‍ കോഗല്‍ (49-ാം മിനിറ്റ്), ക്ലാര ബുല്‍ (60-ാം മിനിറ്റ്) എന്നിവരിലൂടെ ജര്‍മനി ജയം ഉറപ്പിച്ചു. എന്നാല്‍ ഇരട്ട ഗോളുമായി നെരിലിയ മൊണ്ടേസിര് ജര്‍മനിയെ വിറപ്പിച്ചു. 63, 73 മിനിറ്റുകളിലായിരുന്നു ഹെയ്തി താരത്തിന്റെ ഗോളുകള്‍.
ചൈനയോട് തോല്‍വിയിലേക്കു നീങ്ങുകയായിരുന്ന നൈജീരിയയെ കളി തീരാന്‍ സെക്കന്‍ഡുകള്‍ ഉള്ളപ്പോള്‍ പിറന്ന സെല്‍ഫ് ഗോളാണ് ക്വാര്ട്ടിലെത്തിച്ചത്. ചൈനയ്ക്കു നൈജീരയയ്ക്കും നാലു പോയിന്റു വീതമായിരുന്നു. എന്നാല്‍ ഗോള്‍ ശരാശരിയിലാണ് ആഫ്രിക്കന്‍ ടീം ക്വാര്‍ട്ടറിലെത്തിയത്. 41-ാം മിനിറ്റില്‍ സാംഗ് ലിന്യാന്‍ ചൈനയെ മുന്നിലെത്തിച്ചു. ഈ ലീഡില്‍ അവസാനം വരെ പിടിച്ചുനിന്ന ചൈനയുടെ വല ഡൗ ജിയാസിഗിന്റെ സെല്‍ഫ് ഗോളില്‍ കുലുങ്ങി.
നാളെ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് നൈജീരിയയെയും രണ്ടാം മത്സരത്തില്‍ ഫ്രാന്‍സ് ഉത്തര കൊറിയയെയും നേരിടും. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്സിനെയും രണ്ടാം മത്സരത്തില്‍ ജര്‍മനി ജപ്പാനെയും നേരിടും.