കൊച്ചി: ആലുവയുടെ മണ്ണിൽ കായിക മികവടയാളങ്ങളെഴുതിയ പെണ്‍കരുത്ത് ഏഷ്യൻ ഗെയിംസ് വേദിയിൽ പന്തു തട്ടും. ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാമത് ഏഷ്യൻ ഗെയിംസിലെ വോളിബോളിൽ ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ അശ്വതി രവീന്ദ്രൻ ഇന്ത്യയ്ക്കു വേണ്ടി കളിക്കളത്തിലിറങ്ങുന്പോൾ അതു കേരളത്തിനാകെ അഭിമാനം.
ബംഗളൂരുവിലെ സായിയിൽ അഞ്ചു മാസത്തെ തീവ്രപരിശീലനം പൂർത്തിയാക്കി അശ്വതിയും ടീം അംഗങ്ങളും നാളെ ജക്കാർത്തയിലേക്കു പുറപ്പെടും. വോളിബോൾ ടീമിലെ മുഖ്യ കളിക്കാരി(ലിബറോ)യായാണ് അശ്വതി ഇറങ്ങുക.
സെന്റ് സേവ്യേഴ്സ് കോളജിലെ അവസാന വർഷ ബിഎസ്സി വിദ്യാർഥിനിയായ അശ്വതി ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ ശ്രദ്ധേയപ്രകടനം നടത്തിയിട്ടുണ്ട്. മൂന്നു വർഷം എംജി യൂണിവേഴ്സിറ്റിക്കായി കളിച്ചു. അശ്വതി ലിബറോ ആയി കളിക്കാനിറങ്ങിയ കേരള ടീം നാഷണൽ യൂത്ത് ചാന്പ്യൻഷിപ്പിൽ കിരീടം നേടി. കോഴിക്കോടു നടന്ന സീനിയർ നാഷണൽ ചാന്പ്യൻഷിപ്പിലെ പ്രകടനമാണു ഏഷ്യൻ ഗെയിംസിന്റെ ഇന്ത്യൻ ടീമിലേക്കുള്ള കുതിപ്പ് എളുപ്പമാക്കിയത്.
ആർമി ഉദ്യോഗസ്ഥനായിരുന്ന കല്പറ്റ കോട്ടത്തറ ചോയിമൂല വി. രവീന്ദ്രന്റെയും ചിത്രയുടെയും മകളാണ് അശ്വതി. പിതാവു തന്നെയാണു വോളിബോളിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത്.
കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പഠിക്കുന്പോഴും സംസ്ഥാന, ദേശീയ മത്സരങ്ങളിൽ തിളങ്ങി.
സെന്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥിനി ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജഴ്സിയണിയുന്നത് കലാലയത്തിനെന്ന പോലെ ആലുവയ്ക്കാകെയും അഭിമാനവും ആഹ്ലാദവും പകരുന്നതാണെന്നു കോളജിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപിക ഡോ. പേളി പറഞ്ഞു.
സിജോ പൈനാടത്ത്