+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ച്ചി​ന്‍ ബേ​ബി​ക്കെ​തി​രാ​യ പ​രാ​തി: കേരള താ​ര​ങ്ങ​ള്‍ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ര​ഞ്ജി ടീം ​ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ സ​ച്ചി​ന്‍ ബേ​ബി​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ ഒ​പ്പു​വ​ച്ച താ​ര​ങ്ങ​ള്‍ക്ക് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍
സ​ച്ചി​ന്‍ ബേ​ബി​ക്കെ​തി​രാ​യ പ​രാ​തി: കേരള താ​ര​ങ്ങ​ള്‍ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ര​ഞ്ജി ടീം ​ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ സ​ച്ചി​ന്‍ ബേ​ബി​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ ഒ​പ്പു​വ​ച്ച താ​ര​ങ്ങ​ള്‍ക്ക് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്.
സ​ഞ്ജു സാം​സ​ണ്‍ അ​ട​ക്ക​മു​ള്ള 13 താ​ര​ങ്ങ​ള്‍ക്കാ​ണ് കെ​സി​എ നോ​ട്ടീ​സ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. സ​ഞ്ജു സാം​സ​ണ്‍, കെ.​സി. അ​ക്ഷ​യ്, സ​ല്‍മാ​ന്‍ നി​സാ​ര്‍, അ​സ്ഹ​റു​ദ്ദീ​ന്‍ എ​ന്നീ താ​ര​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സും ന​ല്‍കി​യി​ട്ടു​ണ്ട്.

സ​ച്ചി​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന കെ​സി​എ​യു​ടെ ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. മാ​ത്ര​മ​ല്ല സ​ച്ചി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ​രാ​തി​യെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി റി​പ്പോ​ര്‍ട്ടു​ണ്ട്.

ക​ര്‍ണാ​ട​ക​യി​ല്‍ ന​ട​ന്ന കെ​എ​സ്‌സി​എ ടൂ​ര്‍ണ​മെ​ന്‍റി​നി​ടെ ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ര​ണ്ടു ദി​വ​സം ടീം ​താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ന് പു​റ​ത്തു​പോ​യ കാ​ര​ണ​ത്താ​ലാ​ണ് സ​ഞ്ജു അ​ട​ക്ക​മു​ള്ള നാ​ലു താ​ര​ങ്ങ​ള്‍ക്ക് കെ​സി​എ പ്ര​ത്യേ​ക കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കി​യ​ത്.

പു​തി​യ സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് സ​ച്ചി​നെ മാ​റ്റി പു​തി​യ ക്യാ​പ്റ്റ​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് 13 താ​ര​ങ്ങ​ള്‍ ക​ത്ത് ന​ല്‍കി​യി​രു​ന്ന​ത്. ഓ​രോ ക​ളി​ക്കാ​രോ​ടു​മു​ള്ള ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി​യു​ടെ പെ​രു​മാ​റ്റം ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് കോ​ട്ടം വ​രു​ത്തു​ന്ന​താ​ണെ​ന്നും താ​ര​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.