തിമ്പു: പെണ്‍കുട്ടികളുടെ അണ്ടര്‍ 15 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ സെമി ഫൈനലില്‍. ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്.
ഇരുടീം ശക്തമായിട്ടാണ് പോരാടിയത്. ആവേശകരമായ മത്സരത്തിന്റെ 58-ാം മിനിറ്റില്‍ ഷില്‍കി ദേവി നേടിയ ഗോളിലാണ് ഇന്ത്യയുടെ ജയം. ഇതിനു മുമ്പ് രണ്ടു തവണ ഇന്ത്യയുടെ ഷോട്ടുകള്‍ ക്രോസ്ബാറിലിടിച്ചു തകര്‍ന്നിരുന്നു.
ഭൂട്ടാന്റ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. തുടക്കത്തില്‍ പന്തടക്കത്തിലും ഭൂട്ടാന് മുന്നില്‍നിന്നു. എന്നാല്‍ 13-ാം മിനിറ്റില്‍ ഇന്ത്യക്ക് ലീഡ് നേടാന്‍ സുവര്‍ണാവസരം ലഭിച്ചതാണ്. ബോക്സിനുള്ളില്‍ ലഭിച്ച അവസരം കിരണ്‍ വലയിലാക്കാനായില്ല. 31-ാം മിനിറ്റില്‍ ഇന്ത്യയുടെ ഗോളെന്നുറച്ച മികച്ച രണ്ട് ഷോട്ടുകള്‍ വന്നു. സുനിത മുണ്ടയുടെ പാസ് കൃതിന ദേവിക്കു ലഭിച്ചു. കൃതിനയുടെ ആദ്യ ശ്രമം ബാറില്‍ ഇടിച്ചുതിരിച്ചുവന്നു. അടുത്ത ശ്രമം ക്രോസ്ബാറിനു മുകളിലൂടെ പോയി. അഞ്ച് മിനിറ്റിനുശേഷം ഭൂട്ടാന് ഇന്ത്യന്‍ പ്രതിരോധം ഭേദിച്ച് ഷോട്ടുതിര്‍ത്തു. പന്ത് പുറത്തേക്കായിരുന്നു. 41-ാം മിനിറ്റില്‍ ഷില്‍കി ദേവിയുടെ ക്രോസ്ബാറിനു മുകളിലൂടെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്കു പോയത്. രണ്ടാം പകുയില്‍ ഇന്ത്യ ആക്രമണം തുടര്‍ന്നു കൊണ്ടിരുന്നു. 58-ാം മിനിറ്റില്‍ ഫലവും കണ്ടു.