ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഹാന്‍ഡ്ബോളില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങി. ഇന്ത്യയെ 36-19ന് കസാഖിസ്ഥാനാണ് തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ നന്നായി കളിച്ചുവെങ്കിലും കസാഖിസ്ഥാന്‍ 19-13ന്റെ ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ തീര്‍ത്തും മങ്ങി. 17-6ന്റെ ലീഡാണ് രണ്ടാം പകുതിയില്‍ കസാഖിസ്ഥാന്‍ നേടിയത്.