ടൊറന്റോ: ടൊറന്റോ മാസ്റ്റേഴ്സ് ടെന്നീസ് കിരീടം ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാല്‍ സ്വന്തമാക്കി. ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-2, 7-6(7-4)ന് തോല്‍പ്പിച്ചാണ് നദാല്‍ കരിയറിലെ 80-ാം കിരീടം നേടിയത്. ആദ്യ സെറ്റ് അനായാസം നേടിയ നദാലിന് രണ്ടാം സെറ്റില്‍ ഗ്രീക്ക് താരം വെല്ലുവിളി ഉയർത്തി. നദാലിനൊപ്പം പൊരുതിയതോടെ സെറ്റ് ടൈബ്രേക്കറിലേക്കു കടന്നു. ഞായറാഴ്ച സിറ്റ്സിപാസിന്റെ ജന്മദിനമായിരുന്നു.
സ്പാനിഷ് താരത്തിന്റെ 33-ാമത്തെ മാസ്റ്റേഴ്സ് കിരീടമാണിത്. 2005, 2008, 2013 വര്‍ഷങ്ങളില്‍ സ്പാനിഷ് താരം ടൊറന്റോ മാസ്റ്റേഴ്സ് നേടിയിരുന്നു. അടുത്തയാഴ്ച നടക്കുന്ന സിന്‍സിനാറ്റി ടൂര്‍ണമെന്റില്‍ കളിക്കുന്നകാര്യത്തില് നദാല്‍ ഉറപ്പു നല്‍കിയിട്ടില്ല. ടൊറന്റോയിലെ മികച്ച പ്രകടനത്തോടെ സിറ്റ്സിപാസ് 15-ാം റാങ്കിലേക്കു മുന്നേറി. 12 റാങ്ക് മെച്ചപ്പെടുത്തിയാണ് ഈ കയറ്റം.
വനിതകളുടെ കിരീടം ലോക ഒന്നാം നമ്പര്‍ റൊമാനിയയുടെ സിമോണ ഹാലെപ് നേടി.