കോഴിക്കോട്: 12-ാമത് സില്‍വര്‍ ഹില്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കൊരട്ടി ലിറ്റില്‍ ഫ്്ളവര്‍ എച്ച്എസ്എസിനു ഇരട്ടക്കിരീടം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കിരീടം ലിറ്റില്‍ ഫ്ളവറിനു ലഭിച്ചു. ആണ്‍കുട്ടികളുടെ ഫൈനലില്‍ ലിറ്റില്‍ ഫ്ളവര്‍ 68-59ന് ആതിഥേയരായ സില്‍വര്‍ ഹില്‍ എച്ച്എസ്എസ് കോഴിക്കോടിനെയും പെണ്‍കുട്ടികളുടെ ഫൈനലില്‍ കോഴിക്കോട് സെന്റ് മൈക്കിള്‍സ് എച്ച്എസ്എസിനെ 48-38നുമാണ് ലിറ്റില്‍ ഫ്ളവര്‍ തോല്‍പ്പിച്ചത്.