ലണ്ടൻ: ക്രിക്കറ്റിലെ മെക്കയായ ലോഡ്സിൽ 100 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമെന്ന റിക്കാർഡ് ജയിംസ് ആൻഡേഴ്സൺ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ഓപ്പണർ മുരളി വിജയിയെ പുറത്താക്കിയാണ് ആൻഡേഴ്സൺ നേട്ടത്തിനുടമയായത്. ഒരു ഗ്രൗണ്ടിൽ നൂറു വിക്കറ്റ് എന്ന നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ആൻഡേഴ്സൺ. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ കൊളംബോ സിംഹളീസ് സ്പോർട്സ് ക്ലബ് (166), കാൻഡി(117), ഗാൾ(111) എന്നീ മൈതാനങ്ങളിൽ നൂറു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ആൻഡേഴ്സൺ ആറു പേരെ മടക്കിയതു പൂജ്യത്തിന്
ലണ്ടൻ: ലോഡ്സ് ടെസ്റ്റിൽ ഒന്പതു വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഇന്നിംഗ്സിനു തകർത്ത ആൻഡേഴ്സൺ ആറു പേരെ പുറത്താക്കിയതു പൂജ്യത്തിന്. രണ്ട് ഇന്നിംഗ്സിലും മൂന്നു ബാറ്റ്സ്മാന്മാരെ വീതം പൂജ്യത്തിനു മടക്കിയ ആൻഡേഴ്സൺ മുരളി വിജയിയെ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിനു വീഴ്ത്തി.
ഇംഗ്ലണ്ടിന്റെ വിഖ്യാത സ്പിന്നർ ജിം ലേക്കർ ഒരു ടെസ്റ്റിൽ എട്ടു ബാറ്റ്സ്മാന്മാരെ പൂജ്യത്തിനു പുറത്താക്കിയിട്ടുണ്ട്. രണ്ട് ഇന്നിംഗ്സിലുമായി 19 വിക്കറ്റ് വീഴ്ത്തി റിക്കാർഡിട്ട ടെസ്റ്റിലാണു ലേക്കർ എട്ടു പേരെ പൂജ്യത്തിനു പുറത്താക്കിയത്. ഒന്പതു വിക്കറ്റ് വീഴ്ത്തിയതിൽ ആറു പേരെയും പൂജ്യത്തിനു മടക്കിയതാണ് ആൻഡേഴ്സന്റെ നേട്ടത്തിനു മാറ്റു കൂട്ടുന്നത്. ഇംഗ്ലണ്ടിന്റെ ജോർജ് ലോഹ്മാനും ഒരു ടെസ്റ്റിൽ ആറു പേരെ പൂജ്യത്തിനു പുറത്താക്കിയിട്ടുണ്ട്.