കോല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസില്‍ രണ്ടു മെഡല്‍ നേടുമെന്ന ആത്മവിശ്വാസത്തില്‍ ഇന്ത്യയുടെ ടോപ് ആര്‍ച്ചര്‍ അഭിഷേക് വര്‍മ. കഴിഞ്ഞ 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വര്‍മ രണ്ടു മെഡല്‍ നേടിയിരുന്നു. ഒരണ്ണം വ്യക്തിഗതയിനത്തിലും മറ്റൊന്ന് ടീം ഇനത്തിലുമായിരുന്നു. ഇന്ത്യ ആകെ നാലു മെഡലാണ് നേടിയത്. നാലും കോംപൗണ്ട് ഇനത്തിലായിരുന്നു. റികര്‍വ് ഇനത്തില്‍ ഇന്ത്യക്ക് മെഡലൊന്നും നേടാനായില്ല. ഇത്തവണ വ്യക്തിഗത ഇനങ്ങളില്ല.
രണ്ടു ലോകകപ്പ് സ്വര്‍ണ മെഡലും ലോകകപ്പ് ഫൈനൽസില്‍ ഒരു വെള്ളിയുമുള്ള വര്‍മ ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ പ്രധാനിയാണ്. 18നാണ് ഗെയിംസ് ആരംഭിക്കുന്നത്. കോംപൗണ്ട് ഇനത്തില്‍ വ്യക്തിഗത മത്സരങ്ങളൊന്നുമില്ലാത്ത ഇത്തവണത്തെ ഗെയിംസില്‍ വര്‍മ്മ ടീം ഇനത്തിലും മിക്ഡസ് ഇനത്തിലുമാണ് മത്സരിക്കുന്നത്.