ലണ്ടന്‍: കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണില്‍ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങാന്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇറങ്ങും. ആഴ്സണലാണെങ്കില് പുതിയ പരിശീലകന് യുനയ് എംറെയുടെ കീഴില്‍ ആദ്യമത്സരം വിജയത്തോടെയാക്കാനാണ് ഇറങ്ങുന്നത്.
22 വര്‍ഷത്തെ സേവനത്തിനുശേഷം ആഴ്സണലിന്റെ പരിശീലക സ്ഥാനത്തുനിന്ന് ആഴ്സീന്‍ വെംഗര്‍ കഴിഞ്ഞ സീസണ് അവസാനത്തില്‍ വിരമിച്ചിരുന്നു. പകരം പിഎസ്ജിയെ ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തിലേക്കു നയിച്ച എംറെയെ ക്ലബ്ബിലെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ സിറ്റിയെ പരാജയപ്പെടുത്താനായാല്‍ മുന്‍ സെവിയ്യ പരിശീലകന് ലീഗില്‍ ആത്മവിശ്വാസത്തോടെ തുടങ്ങാനാകും. മറ്റൊരു മത്സരത്തിൽ ലിവർപൂൾ വെസ്റ്റ്ഹാമിനെതിരേ ഇറങ്ങും.