പാരീസ്: അണ്ടര്‍ 20 വനിത ലോകകപ്പ് ഫുട്ബോളില്‍ സ്പെയിന് ക്വാര്‍ട്ടറില്‍. യുഎസ്എയും നൈജീരിയയും ജയിച്ചു.
ഗ്രൂപ്പ് സിയില്‍ രണ്ടാം മത്സരത്തില്‍ കാര്‍മെന്‍ മെനായോയുടെ ഏക ഗോളില്‍ സ്പെയിന് 1-0ന് ജപ്പാനെ തോല്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുഭാഗത്തും അവസരങ്ങള്‍ ലഭിച്ചു. ജപ്പാന്റെ യുന്‍ എന്‍ഡോ രണ്ടു തവണ സ്പാനിഷ് ഗോള്‍കീപ്പര്‍ കാറ്റലിന കോളിനെ പരീക്ഷിച്ചു. മാമി മുരോകയുടെ ശ്രമം ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി. 16-ാം മിനിറ്റില്‍ ജപ്പാന്റെ വല കുലുങ്ങി. ഒരു കോര്ണറിന്റെ തുടര്‍ച്ചയാണ് ഗോളില്‍ കലാശിച്ചത്. പന്ത് ക്ലിയര്‍ ചെയ്യാന്‍ ജപ്പാനീസ് പ്രതിരോധം പരാജയപ്പെട്ടതാണ് ഗോളിനിടയാക്കിയത്. മെനായോ ആദ്യ ഹെഡ് ചെയ്ത പന്ത് പോസ്റ്റില്‍തട്ടി തിരിച്ചുവന്നു. റീബൗണ്ട് ലഭിച്ച പന്ത് മെനായോ തട്ടി വലയിലാക്കി. രണ്ടാം പകുതിയില്‍ ജപ്പാന്റെ ഭാഗത്തുനിന്ന് മികച്ച കളി പുറത്തുവന്നു. എന്നാല്‍ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനായില്ല.
ഹാട്രിക് ഡെമെലൊ
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം രണ്ടാം മത്സരത്തില്‍ പരാഗ്വെയ്ക്കെതിരേ 6-0ന്റെ വന്‍ ജയത്തോടെ യുഎസ്എ തിരിച്ചുവന്നു. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഏകപക്ഷീയമായ ഒരു ഗോളിന് യുഎസ്എ തോറ്റിരുന്നു. സാവന്ന ഡെമെലൊയുടെ ഹാട്രിക്കും(39, 44, 78), സോഫിയ സ്മിത്തിന്റെ ഇരട്ട ഗോളുമാണ് (15, 63) അമേരിക്കയ്ക്ക് വന്‍ ജയമൊരുക്കിയത്. ഒരു ഗോള്‍ ആഷ് ലി സാഞ്ചസ് (46) നേടിയതാണ്.
വ്യക്തിഗത മികവ് വെളിപ്പെടുത്തുന്നതായിരുന്നു 15-ാം മിനിറ്റില്‍ സോഫിയ സ്മിത് നേടിയ ആദ്യ ഗോള്‍. കളത്തിന്റെ മധ്യഭാഗത്തുനിന്നുള്ള മുന്നേറ്റമാണ് ഗോളായത്. വിവയന വില്ലാകോര്ട്ടയില്നിന്ന് പാസ് സ്വീകരിച്ച സോഫിയ രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് ബോക്സിനുള്ളില്‍വച്ച് ഇടംകാല് കൊണ്ട് പായിച്ച ഷോട്ട് വലയിലായി. 39-ാം മിനിറ്റില്‍ അമേരിക്ക ലീഡ് ഉയര്‍ത്തി. സോഫിയ പായിച്ച ഷോട്ട് ഗോള്‍കീപ്പര്‍ ഇസ്ബെല്‍ ഒറിട്സ് തട്ടി പന്ത് വീണത് സാവന്നയുടെ മുന്നില്‍. പിഴവൊന്നും വരുത്താതെ താരം പന്ത് വലയിലാക്കി. അഞ്ച് മിനിറ്റിനുശേഷം സാവന്ന രണ്ടാം ഗോള്‍ നേടി. എറിന് ഗില്റോയിയുടെ പാസില്‍നിന്നായിരുന്നു അമേരിക്കയുടെ മൂന്നാം ഗോള്‍.
രണ്ടാം പകുതിയിലും ആദ്യ പകുതിയുടെ തുര്ച്ചയില്തന്നെ അമേരിക്ക കളിച്ചു. തുടങ്ങി ഒരു മിനിറ്റില്‍ അമേരിക്ക ആഷ്ലി സാഞ്ചസിലൂടെ നാലാം ഗോള്‍ നേടി. സോഫിയ സ്മിത്തിന്റെ നീക്കമാണ് ഗോളിനു വഴിയൊരുക്കിയത്. 63-ാം മിനിറ്റില്‍ സോഫിയ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. 78-ാം മിനിറ്റില്‍ സാവന്ന ഹാട്രിക് തികച്ചു. ജയത്തോടെ യുഎസ്എ രണ്ടാം സ്ഥാനത്തെത്തി.
ഗ്രൂപ്പ് ഡിയില്‍ നൈജീരിയ 1-0ന് ഹെയ്തിയെ തോല്‍പ്പിച്ചു. 36-ാം മിനിറ്റില്‍ റഷീദാത് അജിബാദെയുടെ പെനല്‍റ്റിയിലാണ് നൈജീരിയ ജയം നേടിയത്.