കൊളംബോ: ഓപ്പണര്‍ യഷസ്വി ജയ്സ്വാള്‍ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ അണ്ടര്‍ 19 എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. അഞ്ച് മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇന്ത്യയുടെ വിജയം. ഇതോടെ പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യ ബൗളര്‍മാരുടെ മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 212 റണ്‍സ് എന്ന നിലയില്‍ ഒതുക്കി. മധുഷ്ക ഫെര്‍ണാണ്ടോ (95), കേശവ ഫെര്‍ണാണ്ടോ (56) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
മറുപടി ബാറ്റിംഗില്‍ 42.4 ഓവറില്‍ ഇന്ത്യ ജയിച്ചു. എട്ടു ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയില്‍ പുറത്താകാതെ 114 റണ്‍സാണ് ജയ്സ്വാള്‍ എടുത്തത്. 2-1 ഇന്ത്യ പിന്നില്‍നിന്നശേഷമാണ് പരമ്പര നേട്ടം കൈവരിച്ചത്.