ടൊറന്റോ: കനേഡിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാല്‍ പ്രീക്വാര്‍ട്ടറില്‍. ഫ്രാന്‍സിന്റെ ബെനോ പിയറിയെ 6-2, 6-3ന് തോല്‍പ്പിച്ചാണ് സ്പാനിഷ്താരം പ്രീക്വാര്‍ട്ടറിലെത്തിയത്. 2005, 2008, 2013 വര്‍ഷങ്ങളില്‍ നദാലിനായിരുന്നു കനേഡിയന്‍ മാസ്റ്റേഴ്സ് കിരീടം. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്കയാണ് എതിരാളി.
വനിതകളില്‍ മരിയ ഷറപ്പോവ പ്രീക്വാര്‍ട്ടറിലെത്തി. റഷ്യന്‍ താരങ്ങള്‍ ഏറ്റുമുട്ടി മത്സരത്തില്‍ ഡാരി കാസാറ്റ്കിനയെ 6-0, 6-2ന് തകര്‍ത്താണ് ഷറപ്പോവ മുന്നേറിയത്. ഈ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ഷറപ്പോവ യുഎസ് ഓപ്പണില്‍ മികച്ച പ്രകടനം നടത്താനാകുമെന്നു തെളിയിച്ചു. അമേരിക്കയുടെ സൊളാന് സ്റ്റെഫാന്‍സ്, എലീന സ്വിറ്റോലിന എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തിയപ്പോള്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ എയ്ഞ്ചലിക് കെര്‍ബര്‍ ആദ്യ റൗണ്ടിലേ പുറത്തായി. കെര്‍ബറെ ആലിസ് കോര്‍നെറ്റാണ് തോല്‍പ്പിച്ചത്.