സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് അവാര്‍ഡിലേക്ക് എപ്പോഴും വരാറുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം ലിവര്‍പൂള്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലയും യുവേഫയുടെ മികച്ച സ്ട്രൈക്കര്‍മാരുടെ ചുരുക്കപ്പട്ടികയില്‍.
കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയാണ് അവാര്‍ഡ് നേടിയത്. 2017-18 ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുമായി മുന്‍ റയല്‍ താരമായിരുന്നു ഗോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സലയുടെ ഗോളടി മികവില്‍ ഫൈനല്‍ വരെ ലിവര്പൂളെത്തിയിരുന്നു. 10 ഗോളും നാല് അസിസ്റ്റും ഈ ഈജിപ്ഷ്യന്‍ താരത്തിനുണ്ടായിരുന്നു. ബാഴ്സലോണയുടെ മെസി ആറു ഗോള്‍ നേടിയിരുന്നു.
മികച്ച പ്രതിരോധക്കാര്ക്കുള്ള പോരാട്ടത്തില്‍ റയലിന്റെ മാഴ്സലോ, സെര്‍ജിയോ റാമോസ്, റഫേല്‍ വറേന്‍ എന്നിവരും മധ്യനിരയില്‍ റയലിന്റെ ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച് എന്നിവരും മധ്യനിരയില്‍ കെവിന് ഡി ബ്രുയിനുമാണ് മത്സരിക്കുന്നത്.