മുംബൈ: അര്‍ജന്റീനയ്ക്കെതിരേയുള്ള 2-1ന്റെ വിജയത്തിനു പിന്നാലെ ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്ബോള്‍ ടീമിനെ കാത്ത് വന്‍ മത്സരങ്ങള്‍ വരുന്നു. ഇന്ത്യന്‍ ടീം ക്രൊയേഷ്യയില്‍ നടക്കുന്ന ചതുര്‍രാഷ് ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. ആതിഥേയരായ ക്രൊയേഷ്യയെ കൂടാതെ ഫ്രാന്‍സും സ്ലൊവേനിയയും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 4 മുതല്‍ 9 വരെയാണ് മത്സരങ്ങള്‍.
ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാകും ഈ ടൂര്‍ണമെന്റ്. ഫ്രാന്‍സിന്റെയും ക്രൊയേഷ്യയുടെയും സീനിയര്‍ ടീമുകള്‍ ഫിഫ ലോകകപ്പ് ഫൈനില്‍ ഏറ്റുമുട്ടിയവരാണ്.
സ്ലൊവേനിയുടെ സീനിയര്‍ ടീം 56-ാം റാങ്കിലുമാണ്. മികച്ച ഒരുകൂട്ടം യുവനിരയുമായാണ് ഫ്രാന്‍സ് ലോകകപ്പിലെത്തി കിരീടം നേടിയത്. ആ ടീമിലുണ്ടായിരുന്ന കൗമാരതാരം കൈലിയന്‍ എംബാപ്പെ ടൂര്‍ണമെന്റിലെതന്നെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡും നേടി.
എംബാപ്പെ ചതുര്‍രാഷ് ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. മികച്ച കൗമാരതാരങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്തവരാണ് ഫ്രാന്‍സ്. ഇവര്‍ക്കെതിരേയുള്ള മത്സരം ഇന്ത്യയുടെ യുവ ടീമിന്റെ പരിചയസമ്പത്ത് കൂട്ടും.
ഫുട്ബോളിലെ പാരമ്പര്യശക്തികളായ അര്‍ജന്റീനയ്ക്കെതിരേ സ്പെയിനിലെ വലന്‍സിയയില്‍ നടന്ന കോട്ടിഫ് കപ്പില്‍ ജയിച്ചതോടെ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.