ലോസ് ആഞ്ചലസ്/ലണ്ടന്‍: പ്രീ സീസണ് ഫുട്ബോളിന്റെ അവസാന മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും ചെൽസിക്കും ജയം.
യുഎസ് പര്യടനത്തിലായിരുന്ന റയല്‍ മാഡ്രിഡ് അവസാന മത്സരത്തില്‍ എഎസ് റോമയെ 2-1ന് തോല്‍പ്പിച്ചു. മാര്‍കോ അസെന്‍സിയോ (2-ാം മിനിറ്റ്), ഗാരത് ബെയ്ൽ (15-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍ നേടിയത്. കെവിന് സ്ട്രൂട്മാന്‍ (83-ാം മിനിറ്റ്) ആണ് റോമയുടെ ഗോള്‍ നേടിയത്. പ്രീ സീസണ് മത്സരങ്ങില്‍ ബെയ്ലും അസെന്‍സിയോയും മികച്ച പ്രകടനമാണ് നടത്തിയത്. ഈ സീസണില്‍ ബെയ്ലില്നിന്ന് മികച്ച പ്രകടനമാണ് റയല്‍ പ്രതീക്ഷിക്കുന്നത്. 2013ല്‍ റയലിലെത്തിയ ബെയ്ലിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിഴലിലാകാനേ കഴിഞ്ഞുള്ളൂ. ഈ സീസണില്‍ റൊണാള്‍ഡോ യുവന്റസില്‍ ചേര്‍ന്നു.
സ്വന്തം ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ 3-1ന് ടോറിനോയെ തോല്‍പ്പിച്ചു. ലിവര്‍പൂളിനുവേണ്ടി പ്രധാന കളിക്കാരെല്ലാം ഇറങ്ങിയിരുന്നു. ആദ്യ പകുതിയില്‍ റോബര്‍ട്ട് ഫിര്‍മിനോ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. രണ്ടാം ഗോള്‍ ജോര്‍ജിനിയോ വിയനാല്‍ഡം നേടി. റോമയ്ക്കുവേണ്ടി ആന്ദെ ബെലോട്ടി ഒരു ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ഡാനിയല്‍ സ്റ്റുറിഡ്ജിന്റെ ഗോളില്‍ ലിവര്‍പൂള്‍ ജയം ഉറപ്പിച്ചു. ഫിര്‍മിനോ മികച്ച പ്രകടനമാണ് മത്സരത്തില്‍ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ നേടിയ രണ്ടു ഗോളിലും ബ്രസീല്‍ താരത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. ആദ്യ ഗോള്‍ നേടുകയും രണ്ടാമത്തെ ഗോളിനു വഴിയൊരുക്കുകയും ചെയ്തു.
ഞായറാഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരേയാണ് ലിവര്‍പൂളിന്റെ ആദ്യ മത്സരം.
മറ്റൊരു സൗഹൃദമത്സരത്തില്‍ ചെല്‍സി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ലിയോണിനെ 5-4ന് തോല്‍പ്പിച്ചു. മുഴുവന്‍ സമയവും ഗോള്‍രഹിത സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ലോകകപ്പിനുശേഷം ഏഡന്‍ അസാര് ചെല്സിക്കൊപ്പമിറങ്ങി ആദ്യ മത്സരമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയോടു തോറ്റ കമ്യൂണിറ്റി ഷീല്‍ഡ് മത്സരത്തില്‍ അസാര് കളിച്ചിരുന്നില്ല. ഷൂട്ടൗട്ടിലെ നിര്‍ണായ ഗോള്‍ അസാറില്നിന്നായിരുന്നു.
ഹഡേഴ്സ്ഫീല്ഡിനെതിരേയാണ് ചെല്‍സിയുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം.