കൊളംബോ: അണ്ടര്‍ 19 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്കു ജയം. ശ്രീലങ്കയ്ക്കെതിരേയുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യ 135 റണ്‍സിനു ജയിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-2ന് ശ്രീലങ്കയ്ക്കൊപ്പമെത്തി. മികച്ച ബാറ്റിംഗ്, ബൗളിംഗ് പ്രകടനമാണ് ഇന്ത്യക്കു ജയം നല്‍കിയത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ദേവ്ദുത് പാഡിക്കല്‍ (71), ആര്യന് ജുയാല്‍ (60), യഷ് റത്തോഡ് (56) എന്നിവരുടെ മികവില്‍ ആറു വിക്കറ്റിന് 278 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ആയുഷ് ബദോനി, ഹര്‍ഷ് ത്യാഗി എന്നിവര്‍ക്കു മുന്നില്‍ തകര്‍ന്നു. 37.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി.
ഓപ്പണര്‍ നവോദ് പരനവിതാന (45) ആണ് ടോപ് സ്കോറര്‍.