ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പ് കിരീടം ഒമ്പതാം തവണയും നെതര്‍ലന്‍ഡ് സ്വന്തമാക്കി. 2018 ചാമ്പ്യന്‍ഷിപ്പില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ അയര്‍ലന്‍ഡിനെ 6-0ന് തകര്‍ത്താണ് നെതര്‍ലന്‍ഡിന്റെ ഓറഞ്ച് പട കിരീടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ലോകകിരീടം നേടിയതിന്റെ റിക്കാര്‍ഡ് നെതര്‍ലന്‍ഡ്സിനാണ്. 2014ലും നെതര്‍ലന്‍ഡ്സായിരുന്നു ജേതാക്കള്‍. അന്ന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്.
ലോകകപ്പില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ അയര്‍ലന്‍ഡിന്റെ പ്രതിരോധത്തെ നിര്‍ദാക്ഷണ്യം തകര്‍ത്താണ് നെതര്‍ലന്‍ഡ്സ് കിരീടം ചൂടിയത്. ആറു ഗോളും ആറു പേര് നേടിയതാണ്. ലിഡെവിജ് വെല്റ്റന്, കെല്ലി ജോന്കര്, കിറ്റി വാന്‍ മാലെ, മാലോ ഫിനിക്സ്, മാര്‍ലോസ് കീറ്റല്സ്, കെയ് വാന്‍ മസാക്കര്‍ എന്നിവരാണ് ഗോള്‍ നേടിയത്. കഴിഞ്ഞ 32 കളിയിലും നെതര്‍ലന്‍ഡ്സിന്റെ വനിതകള്‍ തോല്‍വി അറിഞ്ഞിട്ടില്ല. എട്ടു ഗോളുമായി വാന്‍ മാലെയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്.
അയര്‍ലന്‍ഡിന്റെ ടീമില്‍ പല പ്രഷണലുകള് നിറഞ്ഞതാണ് അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ കുറെ പ്രഫഷണല്‍ കളിക്കാരുമാണുള്ളത്.