ലണ്ടൻ: എഫ്എ കമ്യൂണിറ്റി ഷീൽഡ് ട്രോഫി ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും എഫ്എ കപ്പ് ജേതാക്കളായ ചെൽസിയും ഏറ്റുമുട്ടിയപ്പോൾ 2-0നാണ് പെപ് ഗാർഡിയോളയുടെ സംഘം ജയിച്ചത്.
സിറ്റിയുടെ രണ്ട് ഗോളും അർജന്റൈൻ താരം സെർജിയോ അഗ്വേറോയുടെ (13, 58 മിനിറ്റുകൾ) വകയായിരുന്നു. ചെൽസി പരിശീലകൻ മൗറീസ്യോ സറിയുടെ കീഴിൽ ഇംന്തണ്ടിൽവച്ച് ചെൽസിയുടെ ആദ്യ തോൽവിയാണിത്. ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിൽനിന്നാണ് സറി ഈ സീസണിൽ ചെൽസിയിലെത്തിയത്.