ലോസ് ആഞ്ചലസ്: ലോസ് കാബോസ് ഓപ്പണ്‍ എടിപി ടെന്നീസ് സിംഗിൾസ് കിരീടം ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിക്ക്. ഫൈനലിൽ അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽ പോട്രൊയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ഫോഗ്നിനി കിരീടം നേടിയത്. സ്കോർ: 6-4, 6-2.