+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​​ട്രി​​ക് സ്വ​​ർ​​ണം

വ​​ഡോ​​ദ​​ര: പ​​തി​​ന​​ഞ്ചാ​​മ​​ത് ദേ​​ശീ​​യ യൂ​​ത്ത് അ​​ത്‌ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം​​ദി​​നം കേ​​ര​​ള​​ത്തി​​ന് ഹാ​​ട്രി​​ക് സ്വ​​ർ​​ണം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​
ഹാ​​ട്രി​​ക് സ്വ​​ർ​​ണം
വ​​ഡോ​​ദ​​ര: പ​​തി​​ന​​ഞ്ചാ​​മ​​ത് ദേ​​ശീ​​യ യൂ​​ത്ത് അ​​ത്‌ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ര​​ണ്ടാം​​ദി​​നം കേ​​ര​​ള​​ത്തി​​ന് ഹാ​​ട്രി​​ക് സ്വ​​ർ​​ണം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സ്, ലോം​​ഗ്ജം​​പ്, ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് കേ​​ര​​ളം ഇ​​ന്ന​​ലെ സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ര​​ണ്ട് വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വും ഇ​​ന്ന​​ലെ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ കേ​​ര​​ളം (70 പോ​​യി​​ന്‍റ്) മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. ര​​ണ്ട് സ്വ​​ർ​​ണ​​വും ര​​ണ്ട് വെ​​ള്ളി​​യും പെ​​ണ്‍​കു​​ട്ടി​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​നു സ​​മ്മാ​​നി​​ച്ച​​ത്. ഇ​​തോ​​ടെ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ 51 പോ​​യി​​ന്‍റു​​മാ​​യി കേ​​ര​​ളം ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

അ​​പ​​ർ​​ണ, സാ​​ന്ദ്ര, അ​​ഭി​​ഷേ​​ക്

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 100 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡി​​നു​​ട​​മ​​യാ​​യ അ​​പ​​ർ​​ണ റോ​​യ് 14.08 സെ​​ക്ക​​ൻ​​ഡു​​മാ​​യാ​​ണ് ഇ​​ന്ന​​ലെ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്. ത​​ന്‍റെ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് സ​​മ​​യ​​മാ​​യ 13.98ൽ ​​എ​​ത്താ​​ൻ അ​​പ​​ർ​​ണ​​യ്ക്കാ​​യി​​ല്ല. ത​​മി​​ഴ്നാ​​ടി​​ന്‍റെ ത​​ബി​​ത​​യ്ക്കാ​​ണ് (14.10 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി. ഈ ​​ഇ​​ന​​ത്തി​​ൽ മ​​ത്സ​​രി​​ച്ച കേ​​ര​​ള​​ത്തി​​ന്‍റെ അ​​ന്ന റോ​​സ് ടോ​​മി​​ക്ക് (14.62 സെ​​ക്ക​​ൻ​​ഡ്) നാ​​ലാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ലോം​​ഗ് ജം​​പി​​ലൂ​​ടെ​​യാ​​ണ് കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ ര​​ണ്ടാം സ്വ​​ർ​​ണം ഇ​​ന്ന​​ലെ എ​​ത്തി​​യ​​ത്. 5.62 മീ​​റ്റ​​ർ ദൂ​​രം ക​​ണ്ടെ​​ത്തി സാ​​ന്ദ്ര ബാ​​ബു സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 2012ൽ ​​ന​​യ​​ന ജ​​യിം​​സ് കു​​റി​​ച്ച 5.94 മീ​​റ്റ​​ർ ആ​​ണ് ഈ ​​ഇ​​ന​​ത്തി​​ലെ മീ​​റ്റ് റി​​ക്കാ​​ർ​​ഡ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം പാ​​ലാ​​യി​​ൽ​​ന​​ട​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ മീ​​റ്റി​​ൽ 6.07 മീ​​റ്റ​​ർ താ​​ണ്ടി​​യി​​രു​​ന്നു സാ​​ന്ദ്ര ബാ​​ബു.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ഭി​​ഷേ​​ക് മാ​​ത്യു​​ സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞു. 48.81 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് അ​​ഭി​​ഷേ​​ക് 400 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ ശി​​വാം​​ഗ് മി​​ശ്ര (49.74 സെ​​ക്ക​​ൻ​​ഡ്) വെ​​ള്ളി​​യും ബം​​ഗാ​​ളി​​ന്‍റെ പ​​ലാ​​ഷ് ഹ​​ൽ​​ഡ​​ർ (50.27 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ല​​വും നേ​​ടി.
കെ​​സി​​യ, എ.​​എ​​സ്. സാ​​ന്ദ്ര,

സൂ​​ര്യ​​ജി​​ത്ത്

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹാ​​മ​​ർ​​ത്രോ​​യി​​ൽ 46.05 മീ​​റ്റ​​റു​​മാ​​യി കെ​​സി​​യ മ​​റി​​യം ബെ​​ന്നി വെ​​ള്ളി ക​​ര​​സ്ഥ​​മാ​​ക്കി. 50.57 മീ​​റ്റ​​ർ ഹാ​​മ​​ർ പാ​​യി​​ച്ച ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ ക​​ഷി​​ഷ് സിം​​ഗി​​നാ​​ണ് സ്വ​​ർ​​ണം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 400 മീ​​റ്റ​​റി​​ൽ എ.​​എ​​സ്. സാ​​ന്ദ്ര​​യും ഇ​​ന്ന​​ലെ വെ​​ള്ളി നേ​​ടി. 56.26 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ വെ​​ള്ളി നേ​​ട്ടം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 110 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ആ​​ർ.​​കെ. സൂ​​ര്യ​​ജി​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​ന്ന​​ല​​ത്തെ ഏ​​ക വെ​​ങ്ക​​ലം കേ​​ര​​ളം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 14.49 സെ​​ക്ക​​ൻ​​ഡി​​ലാ​​യി​​രു​​ന്നു സൂ​​ര്യ​​ജി​​ത്ത് ഫി​​നി​​ഷിം​​ഗ് ലൈ​​ൻ തൊ​​ട്ട​​ത്.

ര​​ണ്ട് ഫൈ​​ന​​ൽ, ത​​ള​​ർ​​ന്ന് താ​​ര​​ങ്ങ​​ൾ

ഒ​​രു ദി​​വ​​സം ര​​ണ്ട് ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങേ​​ണ്ട ഗ​​തി​​കേ​​ടാ​​ണ് ഇ​​ന്ന​​ലെ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളെ കാ​​ത്തി​​രു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​നാ​​യി 100 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ അ​​പ​​ർ​​ണ റോ​​യ്ക്ക് മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ 100 മീ​​റ്റ​​റി​​നും ട്രാ​​ക്കി​​ലി​​റ​​ങ്ങേ​​ണ്ടി​​വ​​ന്നു. ത​​ലേ​​ദി​​വ​​സ​​ത്തെ ഹീ​​റ്റ്സു​​ക​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് 100 മീ​​റ്റ​​ർ ഫൈ​​ന​​ൽ ന​​ട​​ന്ന​​ത്. എ​​ങ്കി​​ലും 12.62 സെ​​ക്ക​​ൻ​​ഡു​​മാ​​യി 100 മീ​​റ്റ​​റി​​ൽ അ​​പ​​ർ​​ണ അ​​ഞ്ചാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്തു.

ഹാ​​മ​​ർ​​ത്രോ​​യി​​ൽ വെ​​ള്ളി നേ​​ടി​​യ കെ​​സി​​യ മ​​റി​​യം ബെ​​ന്നി​​യു​​ടെ കാ​​ര്യ​​ത്തി​​ലും വ്യ​​ത്യാ​​സ​​മു​​ണ്ടാ​​യി​​ല്ല. മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ കെ​​സി​​യ​​യ്ക്ക് ഹാ​​മ​​റി​​ലും ഷോ​​ട്ട്പു​​ട്ടി​​ലും മ​​ത്സ​​രി​​ക്കേ​​ണ്ടി​​വ​​ന്നു. ഷോ​​ട്ട്പു​​ട്ടി​​ൽ 11.81 മീ​​റ്റ​​റോ​​ടെ അ​​ഞ്ചാ​​മ​​ത് എ​​ത്താ​​നേ കെ​​സി​​യ​​യ്ക്കു സാ​​ധി​​ച്ചു​​ള്ളൂ.

പോ​​യി​​ന്‍റ് പ​​ട്ടി​​ക

1. ഹ​​രി​​യാ​​ന 113
2. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് 92
3. കേ​​ര​​ളം 70
4. ഡ​​ൽ​​ഹി 41
5. മ​​ഹാ​​രാ​​ഷ്‌​ട്ര 37