ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി 2017 എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) പ്ലയർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായി. 100 രാജ്യാന്തര മത്സരം ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിൽ ഈ വർഷം ഛേത്രി എത്തിയിരുന്നു. കമല ദേവിയാണ് മികച്ച വനിതാ താരം. അനിരുദ്ധ് ഥാപ്പ ഭാവിവാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.