കണ്ണൂർ: കണ്ണൂർ തോട്ടട ഗവ. ഐടിഐയിൽ നടന്നുവന്ന സംസ്ഥാന ഐടിഐ കലോത്സവത്തിൽ ആതിഥേയരായ കണ്ണൂരിന് കിരീടം.
കണ്ണൂർ വനിതാ ഐടിഐയാണ് റണ്ണേഴ്സ് അപ്പ്. 43 പോയിന്റ് നേടിയാണ് കണ്ണൂർ ഐടിഐ കലാകിരീടം സ്വന്തമാക്കിയത്. രണ്ടാംസ്ഥാനക്കാരായ കണ്ണൂർ വനിതാ ഐടിഐ 33 പോയിന്റ് നേടി. 10 പോയിന്റ് നേടിയ മലമ്പുഴ ഐടിഐയിലെ കെ.പി. ഷിബിനിനെ കലാപ്രതിഭയായും 15 പോയിന്റ് നേടിയ കണ്ണൂർ വനിതാ ഐടിഐയിലെ എ. മമിതയെ കലാതിലകമായും തെരഞ്ഞെടുത്തു. സമാപനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.