കൊച്ചി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീസീസണ് ഫുട്ബോൾ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിലെത്തി. അഹമ്മദാബാദിൽ 10 ദിവസത്തെ പരിശീലനത്തിനു ശേഷമാണ് ടീം കൊച്ചിയിലെത്തിയത്. ഇന്നലെ ഉച്ചയോടെ നെടുന്പാശേരി വിമാനത്താവളത്തിൽ കോച്ച് ഡേവിഡ് ജയിംസിന്റെ നേതൃത്വത്തിൽ വന്നിറങ്ങിയ ടീമിനു വൻ വരവേൽപാണ് ആരാധകർ ഒരുക്കിയത്.
പാട്ടും നൃത്തവുമായി മണിക്കൂറുകൾ മുന്നേ ആരാധകർ വിമാനത്താവളത്തിൽ എത്തിയിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന ക്യാപ്റ്റൻ സന്ദേശ് ജിങ്കനായി കേക്കുമായാണ് ആരാധകർ കാത്തിരുന്നത്. ടീമിനൊപ്പം എയർപോർട്ടിന് പുറത്തിറങ്ങിയ സന്ദേശ് ജിങ്കൻ കേക്ക് മുറിക്കാനും സമയം കണ്ടെത്തി. കേരളത്തിന്റെ സ്നേഹത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിലുള്ള സന്തോഷവും ജിങ്കൻ അറിയിച്ചു. മഞ്ഞക്കുപ്പായത്തിൽ കളിക്കാനിറങ്ങുന്നതിന്റെ ആവേശം അനസ് എടത്തൊടികയും പ്രകടിപ്പിച്ചു. ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു അനസിന്റെ പ്രതികരണം. 24ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെൽബണ്‍ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സന്റെ ആദ്യ എതിരാളി.
ഡേവിഡ് ജയിംസിന്റെ പരിശീലന മികവും പ്രതിഭാശാലികളായ ഒരുപറ്റം താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.