ബുലവായോ: ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ പാക് താരമെന്ന റിക്കാർഡ് സ്വന്തമാക്കിയ ഫഖാർ സമാൻ മറ്റൊരു ലോക റിക്കാർഡിനരികേ. വേഗത്തിൽ 1,000 റണ്‍സ് എന്ന റിക്കാർഡിലേക്ക് ഇരുപത്തെട്ടുകാരനായ പാക് ഓപ്പണർക്ക് ഇനി വേണ്ടിയത് 20 റണ്‍സ് മാത്രം.
ഇന്ന് സിംബാബ് വെയ്ക്കെതിരേ 20 റണ്‍സ് നേടിയാൽ സാക്ഷാൽ വിവ് റിച്ചാർഡ്സിനെ മറികടന്ന് വേഗത്തിൽ 1,000 റണ്‍സ് എന്ന ചരിത്രനേട്ടം ഇടങ്കയ്യൻ ബാറ്റ്സ്മാനു സ്വന്തമാക്കാം. 1997ൽ ഇന്ത്യക്കെതിരേ സയീദ് അൻവർ കുറിച്ച 194 റണ്‍സ് പഴങ്കഥയാക്കിയ സമാൻ 210 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു.
21 ഇന്നിംഗ്സിൽനിന്നാണ് വെസ്റ്റ് ഇൻഡീസ് താരമായ റിച്ചാർഡ്സ് 1,000 റണ്‍സ് പൂർത്തിയാക്കിയത്. സമാൻ കഴിഞ്ഞ ദിവസത്തെ ഇരട്ടസെഞ്ചുറിയിലൂടെ 17 ഇന്നിംഗ്സിൽനിന്ന് 980 റണ്‍സിൽ എത്തിനിൽക്കുകയാണ്. 1980ലായിരുന്നു റിച്ചാർഡ്സ് റിക്കാർഡ് കുറിച്ചത്.
ഇരുപത്തിയൊന്ന് ഇന്നിംഗ്സിൽനിന്ന് 1,000 തികച്ച് കെവിൻ പീറ്റേഴ്സണ്, ജോനാഥൻ ട്രോട്ട്, ക്വിന്റണ്‍ ഡി കോക്ക്, ബാബർ അസം എന്നിവരും റിച്ചാർഡ്സിനൊപ്പമുണ്ട്. 23 ഇന്നിംഗ്സിൽനിന്ന് ആയിരം ക്ലബ്ബിലെത്തിയവരാണ് ഗ്രീനിഡ്ജ് (വെസ്റ്റ് ഇൻഡീസ്), റയാൻ ടോൻഡോഷെ (ഹോളണ്ട്), അസ്ഹർ അലി (പാക്കിസ്ഥാൻ) എന്നിവർ.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ശിഖർ ധവാനും 1,000 റണ്‍സ് തികയ്ക്കാൻ 24 ഇന്നിംഗ്സുകൾ എടുത്തിരുന്നു.
വേഗത്തിൽ ഏകദിന 1,000
താരം, രാജ്യം, വർഷം, ഇന്നിംഗ്സ്
വിവ് റിച്ചാർഡ്സ് വിൻഡീസ് 1980 21
പീറ്റേഴ്സണ് ഇംഗ്ലണ്ട് 2006 21
ജോനാഥൻ ട്രോട്ട് ഇംഗ്ലണ്ട് 2011 21
ഡികോക്ക് ദക്ഷിണാഫ്രിക്ക 2014 21
ബാബർ അസം പാക്കിസ്ഥാൻ 2017 21