കൊച്ചി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീസീസൺ ഫുട്ബോൾ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്നെത്തും. നിലവിൽ അഹമ്മദാബാദിൽ പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് ഉച്ചയോടെയാണു കൊച്ചിയിലെത്തുക. അതേസമയം, വ്യാഴാഴ്ച കൊച്ചിയിലെത്തിയ ഓസ്ട്രേലിയൻ എ ലീഗ് ടീമായ മെൽബണ്‍ സിറ്റി ഇന്നലെ ഒരു മണിക്കൂറോളം പനന്പിള്ളിനഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
ഇടയ്ക്കിടെ മഴ പെയ്തെങ്കിലും ഇത് ടീമിന്റെ പരിശീലനത്തെ ബാധിച്ചില്ല. 24ന് കേരള ബ്ലാസ്റ്റേഴ്സുമായാണു മെൽബണ്‍ സിറ്റിയുടെ ആദ്യമത്സരം. ലാലിഗ ടീമായ ജിറോണ എഫ്സി 25നാണ് കൊച്ചിയിലെത്തുന്നത്. ക്ലബ് രൂപീകൃതമായി 88 വർഷങ്ങൾക്കുശേഷം ഇതാദ്യമായാണു ടീം യൂറോപ്പിനു പുറത്തു കളിക്കാനെത്തുന്നത്. 27ന് മെൽബണ്‍ സിറ്റിയുമായും 28ന് കേരള ബ്ലാസ്റ്റേഴ്സുമായാണു ജിറോണയുടെ മത്സരങ്ങൾ.