ന്യൂഡൽഹി: ഏഷ്യൻ ജൂണിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പാക്കി. ആണ്‍കുട്ടികളുടെ ക്വാർട്ടർ പോരാട്ടത്തിൽ രണ്ടാം സീഡായ ചൈനയുടെ ലി ഷിഫെംഗിനെ 21-14, 21-12നു കീഴടക്കിയായിരുന്നു ലക്ഷ്യ സെൻ സെമിയിൽ പ്രവേശിച്ചത്.