മിലാൻ: റയൽ മാഡ്രിഡിൽനിന്ന് യുവന്റസിലേക്ക് ചേക്കേറിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള ജഴ്സിവിറ്റ് ക്ലബ്ബ് സ്വന്തമാക്കിയത് 414 കോടി രൂപ! റൊണാൾഡോയുടെ വരവോട് യുവന്റസ് എഫ്സി ക്ലബ്ബിന്റെ ഓഹരിക്കു സ്റ്റോക് എക്സ്ചേഞ്ചിലും വൻവർധന ഉണ്ടായിരുന്നു. 897 കോടി രൂപയാണ് പോർച്ചുഗീസ് താരത്തിന്റെ ട്രാൻസ്ഫറിനായി യുവന്റസ് സ്പാനിഷ് ക്ലബായ റയലിനു നല്കിയത്.
അതിനിടെ 16 ലക്ഷം രൂപ ഗ്രീക്ക് ഹോട്ടലിലെ ജീവനക്കാർക്ക് ടിപ്പ് നല്കിയും റൊണാൾഡോ വാർത്തകളിൽ ഇടംപിടിച്ചു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിച്ച ഹോട്ടലിലാണ് 17,850 പൗണ്ട് (16 ലക്ഷം രൂപ) ടിപ്പ് നല്കിയത്. യുവന്റസ് റൊണാൾഡോയ്ക്ക് ഒരു ആഴ്ച നല്കുന്ന ശന്പളം അഞ്ച് ലക്ഷം പൗണ്ട് (4.48 കോടി രൂപ) ആണ്.