ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം ശക്തമായി ഉറപ്പിച്ചു. കരിയറിലെ ഏറ്റവും ഉയര്‍ന്ന 911 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നായകന്. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ കുല്‍ദീപ് യാദവ് ആദ്യ പത്തിലേക്കു കടന്നു. ആറാം സ്ഥാനത്താണ് കുല്‍ദീപ്.
ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കോഹ്ലി 75, 45, 71 റണ്‍സാണ് നേടിയത്. ഈ പ്രകടനം കൊണ്ട് ലഭിച്ച രണ്ടു പോയിന്റാണ് ഇന്ത്യന്‍ നായകനെ 911 പോയിന്റിലെത്തിച്ചത്. 1991 മാര്‍ച്ചില്‍ ഓസ്ട്രേലിയയുടെ ഡീന്‍ ജോണ്‍സ് നേടിയ 918 പോയിന്റാണ് ഏറ്റവും ഉയര്‍ന്നത്. ആദ്യമായാണ് കുല്‍ദീപ് ആദ്യ പത്തിനുള്ളില്‍ കയറുന്നത്. എട്ട് സ്ഥാനങ്ങള്‍ കടന്നാണ് കുല്‍ദീപ് ആറാം സ്ഥാനത്തെത്തിയത്. ജസ്പ്രീത് ബുംറയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ പത്തിലുള്ള അഞ്ചാമത്തെ സ്പിന്നറുമാണ് കുല്‍ദീപ്. റഷീദ് ഖാന്, ഇമ്രാന് താഹിര്‍, ആദില്‍ റഷീദ്, യുസ് വേന്ദ്ര ചാഹല്‍ എന്നിവരാണ് മറ്റ് സ്പിന്നര്‍മാര്‍.