ബംഗളൂരു: പുരുഷ ഹോക്കിയിലെ ലോക റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി മെഡല്‍ നേടിയ പ്രകടനമാണ് ഇന്ത്യയുടെ റാങ്കിംഗ് ഒരു സ്ഥാനം ഉയര്‍ത്തിയത്. ഈ വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും ലോകകപ്പിനും മുമ്പ് റാങ്കിലെ ഉയര്‍ച്ച ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുകയാണെന്ന് നായകന് പി.ആര്. ശ്രീജേഷ് പറഞ്ഞു.
2008, 2012 ഒളിമ്പിക് ചാമ്പ്യന്മാരായ ജര്‍മനിയെ ആറാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയ, അര്‍ജന്റീന, ബെല്‍ജിയം, നെര്‍ലന്‍ഡ്സ് ടീമുകളാണ് ആദ്യ നാലിലുള്ളത്.
റാങ്കിംഗിലെ ഉയര്‍ച്ച വലിയ സന്തോഷമാണ് നല്‍കിയിരിക്കുന്നതെന്നും ഇത് ടീമിന് നന്നായും സ്ഥിരതയോടെയുമുള്ള പ്രകടനം നടത്താനുള്ള ഉത്തരവാദിത്വം ഉയര്‍ത്തിയിരിക്കുകയാണെന്നും ശ്രീജേഷ് പറഞ്ഞു.
ജക്കാര്‍ത്തയില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസിനു ഭുവനേശ്വറില്‍ നടക്കുന്ന ലോകകപ്പിനും ഈ മുന്നേറ്റം കൂടുതല്‍ ഉത്തേജനമാണെന്നും മലയാളി താരം പറഞ്ഞു.