+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യക്ക് തോൽവി; ഇംഗ്ലണ്ടിന് പരന്പര

ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം. ഇന്ത്യയുടെ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ജോ റൂട്ട
മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യക്ക് തോൽവി; ഇംഗ്ലണ്ടിന് പരന്പര
ലീഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് ജയം. ഇന്ത്യയുടെ 257 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ജോ റൂട്ടിന്‍റെ സെഞ്ചുറി പ്രകടനവും നായകൻ ഇയാൻ മോർഗന്‍റെ തകർപ്പൻ ബാറ്റിംഗുമാണ് ഇംഗ്ലണ്ടിന് ജയം അനായാസമാക്കിയത്. ഇതോടെ പരന്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

ജോ റൂട്ട് 120 പന്തിൽ 100 റണ്‍സും ഇയാൻ മോർഗൻ 108 പന്തിൽ 88 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ജെയിംസ് വിൻസ് 27 പന്തിൽ 27, ജോണി ബെയർസ്റ്റോ 13 പന്തിൽ 30 എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അന്പതോവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണ് എടുത്തത്. ആദില്‍ റഷീദാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തില്‍ വിരാട് കോഹ്‌ലി(71) ഉള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് റഷീദ് വീഴ്ത്തിയത്. ശിഖര്‍ ധവാന്‍-വിരാട് കോഹ്‌ലി കൂട്ടുകെട്ടാണ് ഇന്ത്യയെ അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

21 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്, 42 റണ്‍സെടുത്ത് എം.എസ് ധോണി എന്നിവർക്കും മികച്ച ടോട്ടൽ പടുത്തുയർത്താൻ സാധിച്ചില്ല.