ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കെ.എൽ. രാഹുലിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയില്ല. രാഹുലിനെ ഒഴിവാക്കിയതിനെ ക്രിക്കറ്റ് ആരാധകർ രൂക്ഷമായി വിമർശിച്ചു. രാഹുലിനു പകരം ദിനേശ് കാർത്തിക്കിനെയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി അവസാന പതിനൊന്നിൽ ഉൾപ്പെടുത്തിയത്. ഭുവനേശ്വർ കുമാർ, ഷാർദുൾ ഠാക്കൂർ എന്നിവർ അവസാന സംഘത്തിൽ ഉൾപ്പെട്ടു. ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ എന്നിവർക്ക് പകരമായാണ് ഇരുവരും കളത്തിലെത്തിയത്.
ടീം പ്രഖ്യാപനത്തിനുപിന്നാലെ ക്രിക്കറ്റ് ആരാധകർ ട്വിറ്ററിലൂടെ കോഹ്ലിയെ വിമർശിച്ചു. മോശം ടീം തെരഞ്ഞെടുപ്പ് എന്നാണ് ക്യാപ്റ്റന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. എന്തുകൊണ്ട് രാഹുലിന് ആവശ്യമായ അവസരം നല്‍കുന്നില്ലെന്നും ചോദ്യമുയർന്നു.