ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണ തങ്ങളുടെ ഏറ്റവും ഉയർന്ന വാർഷിക വരുമാനത്തിൽ. 2017-18 സീസണിലാണ് ബാഴ്സ സർവകാല സാന്പത്തിക റിക്കാർഡ് ഇട്ടത്. ഇക്കാര്യം ക്ലബ് അധികൃതരാണ് അറിയിച്ചത്. 7,329 കോടി രൂപ (914 മില്യണ്‍ യൂറോ) ആണ് കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ വരുമാനം. 2021ൽ ഒരു ബില്യണ്‍ യൂറോ (8,018 കോടി രൂപ) ആണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
2017ൽ ബ്രസീൽ സൂപ്പർ താരം നെയ്മറെ ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്നു നല്‍കിയതിലൂടെ 1,807 കോടി രൂപ (200 മില്യണ്‍ പൗണ്ട്) ബാഴ്സ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ സീസണിൽ ലാ ലിഗ കിരീടം സ്വന്തമാക്കിയ ബാഴ്സലോണ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയ്ക്കു മുന്നിൽ കാലിടറിയിരുന്നു.