സിഡ്നി: ഓസ്ട്രേലിയയുടെ ഫുട്ബോൾ താരം ടിം കാഹിൽ രാജ്യാന്തര വേദിയിൽനിന്ന് വിരമിച്ചു. സോക്കറൂസ് എന്ന ഓമനപ്പേരുകാരായ ഓസ്ട്രേലിയയുടെ ടോപ് സ്കോററാണ് മുപ്പത്തിയെട്ടുകാരനായ കാഹിൽ. 107 മത്സരങ്ങളിൽനിന്നായി 50 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിൽ പെറുവിനെതിരേയായിരുന്നു കാഹിലിന്റെ അവസാന രാജ്യാന്തര മത്സരം. വിരമിക്കൽ തീരുമാനം ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. ഓസ്ട്രേലിയയ്ക്കായി ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യ കളിക്കാരനാണ് കാഹിൽ. 2006, 2010, 2014, 2018 ലോകക