മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുന്റെ കന്നി രാജ്യാന്തര വിക്കറ്റ് നേട്ടത്തിൽ ആനന്ദാശ്രുപൊഴിച്ച് വിനോദ് കാംബ്ലി. സച്ചിന്റെ അടുത്ത സുഹൃത്തായ കാംബ്ലി, അർജുന് വിജയാശംസയുമായി നടത്തിയ ട്വീറ്റാണ് ശ്രദ്ധേയമായിരിക്കുന്നത്.
ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം ശ്രീലങ്കൻ പര്യടനത്തിലാണ് അർജുൻ. ഉച്ചഭക്ഷണത്തിനു പിരിയുന്നതുവരെ അഞ്ച് ഓവർ പന്തെറിഞ്ഞ അർജുൻ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോഴായിരുന്നു കാംബ്ലിയുടെ ട്വീറ്റ്. അർജുന്റെ വിക്കറ്റ് നേട്ടം കാണുന്പോൾ കണ്ണുകൾ നിറയുന്നു. അവന്റെ ഓരോ വളർച്ചയും അടുത്ത്നിന്നു കാണാൻ സാധിച്ചു. ഇതൊരു തുടക്കമാണ് അർജുൻ, ഇനിയും ഏറെ മുന്നേറൂ. നൂറായിരം ആശംസകൾ- കാംബ്ലി ട്വീറ്റ് ചെയ്തു.