ലോകകപ്പ് ഫുട്ബോൾ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധ താരം ഡാനി റോസ് ശ്രദ്ധിക്കപ്പെട്ടത് വ്യത്യസ്തതകൊണ്ട്. ബെൽജിയത്തിനെതിരായ മത്സരത്തിൽ റോസ് ഇറങ്ങിയത് തുളകൾ ഇട്ട സോക്സ് ധരിച്ച്.
തുളകളുള്ള സോക്സ് ധരിച്ചെത്തിയ റോസിനെ കണ്ടപ്പോൾ ഏവരും നെറ്റി ചുളിച്ചു, ഇതെന്ത് മറിമായം എന്നായിരുന്നു ആ നെറ്റി ചുളിക്കലിനു പിന്നിൽ. ടോട്ടനം താരമായ ഡാനി റോസ് ധരിച്ച സോക്സിൽ നിരവധി തുളകൾ ഉണ്ടായിരുന്നു. കാൽവണ്ണയിലെ മസിലിന്റെ സുഗമമായ ചലനത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. സോക്സിൽ തുളയിടുന്നതിലൂടെ കാൽവണ്ണയ്ക്ക് മുറുക്കം അനുഭവപ്പെടില്ല. അതോടെ രക്തയോട്ടത്തിനു പ്രശ്നം ഉണ്ടാകുകയുമില്ല.
ലോകകപ്പിൽ രണ്ട് മത്സരങ്ങളിലാണ് ഡാനി റോസ് മുഴുവൻ സമയം കളത്തിലിറങ്ങിയത്. രണ്ട് മത്സരങ്ങളും ബെൽജിയത്തിനെതിരേയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.