മോസ്കോ: ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലിൽ മത്സരത്തിനിടെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആരാധകർ ക്രൊയേഷ്യക്കെതിരേ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഫിഫ പരിശോധിക്കുന്നു. ഇതു വിവേചനപരമായിരുന്നു എന്ന സംശയം ഉയർന്ന സാഹചര്യത്തിലാണിത്.
വിവേചനപരവും വിവാദവിഷയവുമായ ചില പാട്ടുകളും ഇംഗ്ലീഷ് ആരാധകർ പാടിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു തെളിയിക്കപ്പെട്ടാൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനെതിരേ നടപടി വരും. ഇന്ന് മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരമാണ് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ അവസാന മത്സരം. ബെൽജിയമാണ് എതിരാളികൾ.